കണ്ണൂർ: ആര്‍.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി എൽ.ഡി.എഫ്. മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിന് ജില്ലയിലെ 230 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. വർഗീയശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ -മതനിരപേക്ഷ ശക്തികള്‍ ജാഗ്രതപാലിക്കണമെന്ന് യോഗം അഭ്യർഥിച്ചു. യോഗത്തില്‍ എം.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. സഹദേവന്‍, സി.പി. സന്തോഷ്കുമാര്‍, കെ.പി. മോഹനന്‍, കെ.എ. ഗംഗാധരന്‍, അഡ്വ. എ.ജെ. ജോസഫ്, എം. പ്രഭാകരന്‍, ജോയ് കൊന്നക്കല്‍, സജി കുറ്റ്യാനിമറ്റം, ജോസ് ചെമ്പേരി, സുഭാഷ് അയ്യോത്ത്, കെ. മനോജ്, കെ.സി. ജേക്കബ് മാസ്റ്റര്‍, രതീഷ് ചിറക്കല്‍, പി.എസ്. ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.