രാമന്തളി ഉറൂസ് തുടങ്ങി

പയ്യന്നൂർ: രാമന്തളി 17 ശുഹദ മഖാം ഉറൂസും സ്വലാത്ത് വാർഷികവും തുടങ്ങി. മഖാം സിയാറത്തിനുശേഷം രാമന്തളി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി കൺവീനർ യു. അബ്ദുറഹിമാൻ പതാക ഉയർത്തി. തുടർന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര നടന്നു. പ്രാർഥനക്ക് ഖത്തീബ് അബു ഫിദറഷാദി നേതൃത്വം നൽകി. ഉറൂസ് കമ്മിറ്റി ചെയർമാൻ യു.കെ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉറൂസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എസ്. മുഹമ്മദ് ഹാജി സ്വാഗതവും പി.എം. ലത്തീഫ് നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴിന് വാരിസ് അബ്ദുല്ല ഹുദവി പ്രഭാഷണം നടത്തും. ----------------- പടം പി വൈ ആർ''ഉറൂസ്:: രാമന്തളി ഉറൂസിന് തുടക്കം കുറിച്ച് യു. അബ്ദുറഹ്മാൻ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.