കുരുന്നുകൾക്ക് കരുതലായി എൻ.എസ്.എസ് വളന്റിയർമാർ

തളിപ്പറമ്പ്​: കുറ്റിക്കോൽ അംഗൻവാടിയിലെ കുരുന്നുകൾക്ക് കരുതലായി മൂത്തേടത്ത് ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം വളന്റിയർമാരെത്തി. അംഗൻവാടികൾ വീണ്ടും പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികൾക്കും എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. അംഗൻവാടിയിലേക്ക് വളന്റിയർമാർ ഫാനും സമ്മാനിച്ചു. പ്രീ പ്രൈമറി മേഖല ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 'പഠനമുറി' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ വി. വിജയൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി. രജിത പഠനോപകരണങ്ങൾ കൈമാറി. നഗരസഭ കൗൺസിലർ ഇ. കുഞ്ഞിരാമൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ്​ ടി.വി. വിനോദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്ന മോൾ തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി അധ്യാപിക ഇ. ശൈലജ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.