നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പൊ​തു​നി​രീ​ക്ഷ​ക​ര്‍, പോ​ലീ​സ് നി​രീ​ക്ഷ​ക​ര്‍, ചി​ല​വ്

നി​രീ​ക്ഷ​ക​ര്‍, വ​ര​ണാ​ധി​കാ​രി​ക​ള്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം

തെരഞ്ഞെടുപ്പ് ഒരുക്കം: നിരീക്ഷകരുമായി ചർച്ച

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾ വീക്ഷിക്കുന്നതിന് കേന്ദ്രത്തിൽ നിന്നെത്തിയ 12 നിരീക്ഷകരോട് ജില്ലയിൽ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ സംബന്ധിച്ച് ജില്ല കലക്ടർ, സിറ്റി പോലീസ് കമ്മീഷണർ, കണ്ണൂർ റൂറൽ എസ്.പി എന്നിവർ ചർച്ച ചെയ്തു. പൊതുനിരീക്ഷകരായ അഭിഷേക് ഗോയൽ, സത്‌നം സിംഗ്, ബൃന്ദ ഡി, ബസന്ത് കുറെ, നിർമൽ രാജ്, മുഹമ്മദ് സുഹൈൽ, ബൽകാർ സിംഗ്, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരായ ടി സ്വപ്ന, ധീരജ്, പോലീസ് നിരീക്ഷകരായ പരം ജ്യോതി, ടെൻസിങ് ലോഡൻ ലപ്ച, ആർതി സിംഗ് എന്നിവർക്ക് മുൻപാകെയാണ് കളക്ടറേറ് കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച തയാറെടുപ്പുകൾ വിശദീകരിച്ചു നൽകിയത്.

പൊതുവായി സ്വീകരിച്ച നടപടികൾക്ക് പുറമെ ക്രമസമാധാന പാലനത്തിൽ കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ കൈകൊണ്ട നടപടികളും അവതരിപ്പിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, റൂറൽ എസ്.പി അനൂജ് പലിവാൽ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ, എഡിഎം കല ഭാസ്‌കർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി, ആർ.ഒമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു. നേരത്തെ കേന്ദ്ര നിരീക്ഷകരെ പൊന്നാട നൽകി സ്വീകരിച്ചു.

Tags:    
News Summary - Election preparations: Discussion with observers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.