കീഴൂർ വില്ലേജ് ഓഫിസ് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം

ഇരിട്ടി: അരനൂറ്റാണ്ടിലധികമായി പുന്നാട് സ്ഥിതി ചെയ്യുന്ന കീഴൂർ വില്ലേജ് ഓഫിസ് ഇരിട്ടിയിലേക്ക് മാറ്റുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് മെമ്മോറാണ്ടം തയാറാക്കുന്നതിനും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾക്കും ജില്ല കലക്ടർക്കും നിവേദനം നൽകാനും തീരുമാനിച്ചു. വില്ലേജ് ഓഫിസിന് പുന്നാട് സ്വന്തമായി സ്ഥലവും കെട്ടിടവും നിലനിൽക്കെ ഗതാഗതതടസ്സം നിലനിൽക്കുന്ന ഇരിട്ടിയിലേക്ക് വില്ലേജ് ഓഫിസ് മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇരിട്ടി നഗരസഭ ആസ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള പുന്നാട് പ്രദേശത്തുതന്നെ വില്ലേജ് ഓഫിസ് നിലനിർത്ത​ണമെന്ന് യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ കെ. സുരേഷ്, ജനറൽ കൺവീനർ പി.വി. നാരായണൻകുട്ടി, ട്രഷറർ കെ.വി. മായൻ ഹാജി, വൈസ് ചെയർമാന്മാർ പി.എം. രവീന്ദ്രൻ, എം.പി. അബ്ദുറഹിമാൻ, പി.പി. മുകുന്ദൻ, കൺവീനർമാർ അഡ്വ. സുനിൽകുമാർ, സമീർ പുന്നാട്, സി.കെ. അനിത എന്നിവരെ തെരഞ്ഞെടുത്തു. ടി.വി. ശ്രീജ, എ.കെ. ഷൈജു, എൻ. സിന്ധു, ഷാനിദ് പുന്നാട്, ഇ.കെ. കരുണാകരൻ, എൻ. നാരായണൻ, കെ.പി. പ്രസാദ്, സുരേഷ് മാണിക്കോത്ത്, മണീന്ദ്രൻ മാസ്റ്റർ, കെ.പി. രാമകൃഷ്ണൻ, കെ.കെ. യൂസുഫ് ഹാജി, കെ. സരസ്വതി, കല്യാടൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.