കരിവെള്ളൂരിൽ ബാങ്ക് ശാഖയിൽ തീപിടിത്തം

പയ്യന്നൂർ: പയ്യന്നൂർ ടൗൺ ബാങ്കിന്റെ കരിവെള്ളൂർ ശാഖ കെട്ടിട്ടത്തിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഏകദേശം ഏഴരയോടെയാണ് സംഭവം. തീപിടിത്തത്തിൽ കമ്പ്യൂട്ടർ, എയർ കണ്ടീഷണർ, ഫാൻ, ഫയൽ, ഫർണിച്ചർ തുടങ്ങിയവ കത്തിനശിച്ചു. എന്നാൽ, സ്ട്രോങ് മുറിയിലേക്ക് തീപടരാതിരുന്നതിനാൽ വൻ നഷ്ടമൊഴിവായി. ബാങ്ക് തുറക്കാത്തതും വൻദുരന്തം ഒഴിവാകാൻ കാരണമായി. പയ്യന്നൂരിൽനിന്നും അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. കെട്ടിട്ടം മുഴുവൻ പുക നിറഞ്ഞതിനാൽ സേനാംഗങ്ങൾ ബി.എ സെറ്റ് ഉപയോഗിച്ച് അകത്തുകടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫിസർ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുമേഷ് സത്യൻ, ഷിബിൻ, വിഷ്ണു, ഡ്രൈവർമാരായ ജോൺ, ജയേഷ് കുമാർ, ഹോംഗാർഡ് ഗോവിന്ദൻ എന്നിവർ ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിച്ചതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.