വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ അക്രമങ്ങളിൽ നിന്ന് ശാന്തമായിരുന്ന തലശ്ശേരിയുടെ മണ്ണിൽ വീണ്ടും ക്രൂരമായ കൊലപാതകം നടത്തിയ നടപടിയിൽ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. പാതിരാത്രിയുടെ മറവിൽ സ്വന്തം വീട്ടുകാരുടെ മുന്നിൽവെച്ച് ജോലികഴിഞ്ഞു വന്നയാളെ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, ആസൂത്രണം നടത്തിയവരെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും പ്രതികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഹരിദാസിന്റെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ചു. തലശ്ശേരി: പുന്നോൽ താഴെ വയലിൽ വെട്ടേറ്റ് മരിച്ച സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ വീട്ടിൽ എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് സാജിദ് കോമത്ത്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ സെക്രട്ടറി എ.പി. അജ്മൽ, പുന്നോൽ വാർഡ് സെക്രട്ടറി പി.എം. അബ്ദുൽ നാസിർ, കെ.പി. സദീർ എന്നിവര്‍ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.