കവർച്ചക്കേസ് പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: നഗരത്തിലെ നിരവധി പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേരെ കവർച്ച ആസൂത്രണത്തിനിടെ പൊലീസ് പിടികൂടി. ചിറക്കലിലെ അട്ടഗിരീശൻ എന്ന കെ.വി. ഗിരീശൻ (48), ഇരിട്ടി പുന്നാട്ടെ സനേഷ് നിവാസിൽ കെ.വി. സജേഷ് (32) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ച രണ്ടര മണിക്ക് പ്രസ് ക്ലബ് റോഡിലെ കടവരാന്തയിൽ കവർച്ച ആസൂത്രണത്തിനിടെ ടൗൺ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് കത്തിയും സ്ക്രൂ ഡ്രൈവറും പിടിച്ചെടുത്തു. നേരത്തെ നഗരത്തിലും പരിസരങ്ങളിൽനിന്നുമായി നിരവധി പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതികളായ ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.