മാടായി പഞ്ചായത്തിൽ ഒരു കോടി രൂപയുടെ മാലിന്യ സംസ്കരണ പദ്ധതി പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്തിൽ ഒരുകോടി രൂപയുടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നു. വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും ബയോകമ്പോസ്റ്റ് ബിന്നുകൾ നൽകും. ഇതിന്റെ ആദ്യ ഘട്ടമായി ആയിരം വീടുകൾക്കുള്ള ബയോ കമ്പോസ്റ്റ് ബിൻ വിതരണം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. സമ്പൂർണ ശുചിത്വം നടപ്പിലാകുന്നതിന് വൈവിധ്യമാർന്ന പദ്ധതികൾ പഞ്ചായത്ത് നടപ്പിൽ വരുത്തുമെന്ന് പ്രസിഡന്റ് സഹീദ് കായിക്കാരൻ പറഞ്ഞു. മുഴുവൻ വീടുകളിലും സോക്ക് പിറ്റുകൾ, ബയോ കമ്പോസ്റ്റ് പിറ്റുകൾ എന്നിവ നിർമിക്കുന്നതും റിങ് കമ്പോസ്റ്റ് നൽകുന്നതുമാണ് പദ്ധതിയുടെ പ്രഥമഘട്ടമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.വി. ധനലക്ഷ്മി അധ്യക്ഷത വഹിച്ചു. ചിത്ര വിശദീകരണം: ആയിരം വീടുകൾക്കുള്ള ബയോ കമ്പോസ്റ്റ് ബിൻ വിതരണം മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.