രണ്ടാം കടവിൽ കടുവയെ കണ്ടതായി അഭ്യൂഹം

ഇരിട്ടി: രണ്ടാംകടവിലെ ജനവാസ കേന്ദ്രങ്ങൾ കടുവ ഭീഷണിയിൽ. രണ്ടാം കടവ് കളിതട്ടുംപാറ റോഡരികിലെ റബർ തോട്ടത്തിലൂടെ കടുവ കടന്നുപോവുന്നത് കണ്ടതായി കുറ്റിയിൽ സത്യൻ എന്നയാളാണ് അറിയിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. ആശങ്കയകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് കടുവയിറങ്ങിയതായി സൂചനയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.