തളിപ്പറമ്പ്: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി മുനിസിപ്പൽ കമ്മിറ്റി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. 'ലഹരിയിൽ മയങ്ങുന്ന യൗവനം തെരുവിൽ പൊലിയുന്ന ജീവിതം' എന്ന പ്രമേയമുയർത്തിയാണ് ഞാറ്റുവയൽ അബൂബക്കർ സിദ്ദീഖ് മസ്ജിദ് പരിസരത്ത് സംഗമം നടത്തിയത്. മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ് പ്രസിഡന്റ് കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ വി.വി. ഷാജി ബോധവത്കരണ ക്ലാസ് നടത്തി. ഖത്തീബ് നജീബ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് നിസാർ, കൊടിയിൽ സലീം, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.