കോൺഗ്രസ് പൊതുയോഗം

പാനൂർ: കുന്നോത്തുപറമ്പ് പാർട്ടി ഓഫിസ് ആക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ സി.പി.എം നൽകിയ പരാതി മൂടിവെച്ച് കോൺഗ്രസ് പ്രവർത്തകരെ നിരന്തരം സ്റ്റേഷനിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന കൊളവല്ലൂർ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മീത്തലെ കുന്നോത്തുപറമ്പിൽ നടത്തിയ പ്രതിഷേധയോഗം ഡി.സി.സി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കുന്നോത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ടി.സി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഹാഷിം, ഡി.സി.സി സെക്രട്ടറി കെ.പി. സാജു, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.പി. രാമചന്ദ്രൻ, സി. പുരുഷു മാസ്റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.