എടക്കാട്: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓർഗനൈസിങ് കമ്മിറ്റിക്ക് രൂപം നൽകി. സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഒത്തുചേരൽ ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ്‌വി ഉദ്ഘാടനം ചെയ്തു. എടക്കാട് നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.പി. ഫസൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ഇനിഷ്യേറ്റിവ് കണ്ണൂരിന്റെ ട്രെയിനർ ഹരീന്ദ്രൻ മാസ്റ്റർ ബോധവത്കരണ ക്ലാസ് നടത്തി. അസി. സെക്രട്ടറി എ.പി. അബ്ദു റഹീം പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ.എം. അഷ്ഫാഖ് ഹെൽത്ത് കെയർ ഓർഗനൈസിങ് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. സൊസൈറ്റി രക്ഷാധികാരികളായ സൈനുൽ ആബിദ്, കെ.എ. സൗദ ടീച്ചർ, സൊസൈറ്റി ജനറൽ സെക്രട്ടറി എം.പി. നാസർ, എം.കെ. മറിയു തുടങ്ങിയവർ സംസാരിച്ചു. എം. ഇദ്രീസ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.