ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി നായനാർ മലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തീപിടിത്തത്തിൽ ദുരൂഹതയുണ്ട്. പത്തേക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് ചെമ്പന്തൊട്ടി, കോറങ്ങോട്, കൊക്കായി, ഞണ്ണമല പ്രദേശത്തുള്ളവർ സ്ഥലത്തെത്തി. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷ നിലയം സീനിയർ ഓഫിസർ ഫിലിപ് മാത്യുവിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ശ്രീകാന്ത്, പവിത്രൻ, പി.എ. അനൂപ്, കെ.പി. ഉമേഷ്, കെ.പി. ഭാസ്കരൻ, പി. ഗിരീഷ് എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.