ലഹരി വിരുദ്ധ സംഗമം

കണ്ണൂക്കര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കണ്ണൂക്കര നുസ്രത്തുൽ ഇസ്‍ലാം സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തി. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്​ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ്​ കെ.എം.സി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ലഹരിയുമായി ബന്ധപ്പെട്ട വിഷയാവതരണവും സംഘം വൈസ് പ്രസിഡൻറ്​ എം. ഷഫീക്ക് നടത്തി. കൗൺസിലർ പത്മ, പി. നസീർ, ദൻരാജ്, സി. ഇംതിയാസ്, കെ. ജാസിർ, പനക്കാട്ട് അബ്ദുൽ ഖാദർ, സി.സി. ഷക്കീർ, ഹനീഫ മാസ്റ്റർ, എം.കെ. നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നുസ്രത്തുൽ ഇസ്‍ലാം സംഘം സെക്രട്ടറി കെ. സഹീർ സ്വാഗതവും ബി. റഷീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.