ശൗചാലയ നിർമാണത്തിന്​ ധനസഹായം

മാഹി: അഴിയൂർ പഞ്ചായത്തിൽ ശൗചാലയമില്ലാത്തവർക്കും ഉപയോഗശൂന്യമായ ശൗചാലയമുള്ളവർക്കും ധനസഹായം നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളുടെ യോഗം ചേർന്നു. തീരപ്രദേശങ്ങളിലടക്കം സ്വന്തമായി കക്കൂസില്ലാത്തവരായി 31 പേരെയും പഴയ ശൗചാലയം ഉപയോഗിക്കാൻ സാധിക്കാത്ത 62 പേരെയുമാണ്​ കണ്ടെത്തിയത്​. ഇവർക്ക് പുതിയ കക്കൂസ് നിർമാണത്തിന് 15,400 രൂപയും നന്നാക്കുന്നതിന് 9,240 രൂപ വീതവുമാണ്​ നൽകുക. സ്വന്തം പേരിൽ വീടുള്ളവർക്കോ നിയമാനുസൃതം സമ്മതപത്രം ഹാജരാക്കിയവർക്കോ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ. മാർച്ച് 10നകം പ്രവൃത്തി പൂർത്തീകരിച്ച് എൽ.എസ്.ജി.ഡി ഓവർസിയറിൽനിന്ന് വാല്വേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ പണം നൽകും. ഗുണഭോക്താക്കളുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, നിർവഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ കെ. ഭജീഷ് എന്നിവർ ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ചു. യോഗത്തിൽ ജന പ്രതിനിധികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.