പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്

ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടത്തിയതിന് മാതാപിതാക്കള്‍ക്കെതിരെ കേസ്. ഇരിക്കൂര്‍ ഐ.സി.ഡി.എസിലെ ശിശു വികസന പ്രോജക്ട്​ ഓഫിസറുടെ പരാതിയില്‍ അഡൂരിലെ പുതിയപുരയില്‍ ഷിഹാബ്, ഭാര്യ പി.പി. നദീറ എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്. ഇവരുടെ മകളുടെ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ നോട്ടീസ് നല്‍കുകയും വിവാഹം ഉറപ്പിക്കരുതെന്ന് കർശന നിർദേശം നൽകി ബോധവത്​കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടത്തിയതോടെയാണ് കേസെടുത്തത്. ആവശ്യമെങ്കിൽ വരന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.