കളിസ്ഥലം ഒരുക്കാൻ ജനകീയ കൂട്ടായ്മ

ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല വാർഡിൽ കളിസ്ഥലം ഒരുക്കാൻ നടപടി. കളിസ്ഥലം വാങ്ങുന്നതിന് തുക കണ്ടെത്തുന്നതി​ന്‍റെ ഭാഗമായി വാർഡ് മെംബറുടെയും കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആക്രി സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. പ്രദേശത്തെ ചെറുപ്പക്കാർ കായികപരിശീലനത്തിന് നിലവിൽ ആശ്രയിക്കുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള തില്ലങ്കേരി പഞ്ചായത്ത് മിനി സ്റ്റേഡിയമാണ്​. സ്ഥലം വിലകൊടുത്തു വാങ്ങുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപവത്​കരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്തംഗം കെ. കുമാരൻ, സി. രാജൻ, കെ.കെ. പ്രീത, സി. രഘുത്തമൻ, കെ. നാരായണൻ, ലക്ഷ്മണൻ കൊയിലത്ത് എന്നിവർ രക്ഷാധികാരികളായും പി. സുധീഷ് ചെയർമാനും ടി. അജേഷ് കൺവീനറുമായുള്ള കമ്മിറ്റിയാണ് രൂപവത്​കരിച്ചിരിക്കുന്നത്​. ഞായറാഴ്ച മച്ചൂർ മല വാർഡിലെ മുഴുവൻ വീടുകളിൽ നിന്നുമായാണ് ആക്രി സാധനങ്ങൾ ശേഖരിച്ചത്. കെ. കുമാരൻ, സി. രാജൻ, വി. ലറീഷ്, പി. രാജീവ്, ടി. അജേഷ്, പി. സുധീഷ്, കെ. രവേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.