ഭക്ഷണ വിതരണം

ഭക്ഷണ വിതരണംതലശ്ശേരി: കേരള കോവിഡ് വാരിയേഴ്‌സ്, മഹാത്മാഗാന്ധി ആര്‍ട്‌സ് ആൻഡ്​ ഡയന്‍സ് കോളജ് ചെണ്ടയാട് എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് അശരണർക്ക് സൗജന്യമായി ഭക്ഷണപ്പൊതി വിതരണം ചെയ്തു. മുന്‍ റോട്ടറി ക്ലബ് പ്രസിഡന്റ് സി.പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാബു പാറാല്‍, പ്രോഗ്രാം ഓഫിസര്‍ കെ. ഷീന, കോളജ് യൂനിയന്‍ ചെയര്‍മാന്‍ അതുല്‍, നന്ദന, ആകാശ് എന്നിവർ സംസാരിച്ചു. 100 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.---------------പടം......തലശ്ശേരിയിൽ അശരണർക്കുള്ള ഭക്ഷണപ്പൊതി വിതരണം സി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.