കണ്ണൂർ: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ കേന്ദ്രത്തിൽ 2022 -23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യത കോഴ്‌സിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. 17 പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യത കോഴ്‌സിനും 22 പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്‌സിനും ചേരാം. ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യത കോഴ്‌സിന് 1850 രൂപയും ഹയർ സെക്കൻഡറിക്ക് 2500 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി പഠിതാക്കൾക്കും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കൾക്കും കോഴ്‌സ് സൗജന്യമായിരിക്കും. ഫോൺ: 9495365907.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.