സിൽവർലൈൻ: കല്ലിടലിനെതിരെ തളാപ്പിലും പ്രതിഷേധം

കണ്ണൂർ: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലിനെതിരെ തളാപ്പ് ഇരട്ടക്കണ്ണൻ പാലത്തും പ്രതിഷേധം. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം. ഹൈകോടതി വിധി മാനിക്കാതെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കല്ലിടുന്നതിനെതിരെ സ്ത്രീകളടക്കം നൂറുകണക്കിനു പേർ മുദ്രാവാക്യം വിളിയോടെ പ്രതിഷേധിച്ചു. സമരത്തിന് ജനകീയ സമിതി ജില്ല വൈസ് പ്രസിഡൻറ്​ മേരി എബ്രഹാം, വാർഡ് കൗൺസിലർ പി.പി. ബീവി, ഇരട്ടക്കണ്ണൻ പാലം യൂനിറ്റ് പ്രസിഡൻറ്​ കെ.പി. രമേശൻ, എം.കെ. സുധീർ, എ.പി. സജീവൻ, അനൂപ്, അർജുൻ, മുസ്തഫ, ഹുസൈൻ, അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. ----------- photo: k rail vptanm സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടലിനെതിരെ തളാപ്പ് ഇരട്ടക്കണ്ണൻ പാലത്ത്​ നടന്ന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.