വിത്തുവിതരണ പദ്ധതി ഉദ്​ഘാടനം

പഴയങ്ങാടി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുന്നതിനുള്ള തൈകൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്കാവശ്യമായ വിത്തുകളുടെ വിതരണോദ്​ഘാടനം ബ്ലോക്ക് പ്രസിഡൻറ്​ പി.പി. ഷാജിർ നിർവഹിച്ചു. നീർമാതളം, പേര, കരിങ്ങാലി, മുരിങ്ങ, ചന്ദനം, രക്തചന്ദനം, തേക്ക്, നീർമരുത്, കുടംപുളി, മഹാഗണി, കണിക്കൊന്ന, നെല്ലിക്ക, മന്ദാരം തുടങ്ങിയ തൈവിത്തുകളാണ് വിതരണം ചെയ്തത്. സാമൂഹിക വനം വകുപ്പാണ് ആവശ്യമായ വിത്തുകൾ നൽകിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. വിമല അധ്യക്ഷത വഹിച്ചു. എ.വി. രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, മുഹമ്മദ് റഫീഖ്, കെ.കെ. ഇബ്രാഹിം കുട്ടി, രേഷ്മ പരാഗൻ എന്നിവർ സംസാരിച്ചു. ജോ. ബി.ഡി.ഒ കെ. ശശിധരൻ സ്വാഗതവും ബി.ഡി.ഒ ജോർജ് തോമസ് നന്ദിയും പറഞ്ഞു. ------------------- ചിത്ര വിശദീകരണം: വിത്ത്​ വിതരണോദ്ഘാ​ടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ഷാജിർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.