കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് റദ്ദാക്കി

കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ . കുടുംബശ്രീ തെരഞ്ഞെടുപ്പ് നടപടിക്രമത്തിനു വിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് റീപോളിങ് നടത്തണമെന്ന്​ കുടുംബശ്രീ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടി.ജെ. അരുൺ ഇറക്കിയ ഉത്തരവിൽ പറയുന്നു. സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സി.ഡി.എസ് അംഗങ്ങളെക്കൊണ്ട് ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പുവെപ്പിച്ച നടപടി മാർഗരേഖയിൽ നിർദേശിച്ച ചട്ടത്തിന്​ വിരുദ്ധമാണെന്നും പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഉത്തരവിലുണ്ട്​. കണിച്ചാർ പഞ്ചായത്ത്‌ ഭരണസമിതിയിലെ നാല് യു.ഡി.എഫ്‌ അംഗങ്ങളും ആറ്‌ സി.ഡി.എസ്‌ അംഗങ്ങളുമാണ്​ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.