പരിയാരത്ത്​ ആംബുലൻസ് സേവനം കുറഞ്ഞനിരക്കിൽ

പരിയാരത്ത്​ ആംബുലൻസ് സേവനം കുറഞ്ഞനിരക്കിൽപയ്യന്നൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആംബുലൻസ് രോഗികൾക്ക് ആശ്വാസമാവുംവിധം മിതമായനിരക്കിൽ അടുത്തദിവസം മുതൽ സർവിസ് നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ അറിയിച്ചു. കല്യാശ്ശേരി, ഇരിക്കൂർ എം.എൽ.എമാർ പുതുതായി ഗവ. മെഡിക്കൽ കോളജിന് അനുവദിച്ച ആംബുലൻസുകളാണ് ഇത്തരത്തിൽ സർവിസ് നടത്തുക. ഇതുപ്രകാരം മിനിമം ചാർജായി ആറ് കിലോമീറ്റർ ദൂരത്തേക്ക് 600 രൂപയും തുടർന്നുള്ള ഓരോ കിലോ മീറ്ററിനും 12 രൂപ നിരക്കിലുമാണ് ഈടാക്കുക. കോവിഡ് -കോവിഡേതര വിഭാഗങ്ങൾക്ക് ഒരേ നിരക്കായിരിക്കും. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ, സ്വമേധയാ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് വാങ്ങിപ്പോവുന്നവർക്ക് ആംബുലൻസുകളുടെ സേവനം ലഭ്യമായിരിക്കില്ല. ആംബുലൻസ് സേവനം മെഡിക്കൽ കോളജ് ആവശ്യത്തിനുശേഷം അതത് ഘട്ടത്തിലെ ലഭ്യത യനുസരിച്ചായിരിക്കുമെന്നും ജില്ല കലക്ടർ ചെയർമാനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലാണ് ആംബുലൻസ് വാടക അടക്കേണ്ടതെന്നും പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.