റോഡ് നിർമാണം തുടങ്ങി

മാഹി: പുതുച്ചേരി എം.പി വി. വൈദ്യലിംഗത്തിന്റെ വികസന ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ മുടക്കി ചാലക്കരയിൽനിന്ന് ചെമ്പ്രയിലേക്കുള്ള ജെ.ആർ.വൈ റോഡിന്റെ പുനർ നിർമാണത്തിന്‍റെ തുടക്കം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിച്ചു. റോഡ്​ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികളുടെ യാത്രക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. മുനിസിപ്പൽ കമീഷണർ സുനിൽകുമാർ, രാജേന്ദ്രൻ, ബെന്നി, രാജേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.