സമരത്തിന് ഐക്യദാർഢ്യംമാഹി: വൈദ്യുതി വകുപ്പ് സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് മാഹിയിലെ സർവകക്ഷി സമരസഹായ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര– സംസ്ഥാന സർക്കാറുകൾ സ്വകാര്യവത്കരണ നീക്കത്തിൽനിന്ന് പിന്മാറി സമരം ഉടൻ ഒത്തുതീർപ്പാക്കണം. അല്ലാത്തപക്ഷം ജീവനക്കാർ നടത്തുന്ന സമരത്തിനൊപ്പം നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സമരസഹായ സമിതി അറിയിച്ചു.സമരസഹായസമിതി രൂപവത്കരണ യോഗം വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമിതിയുടെ കേരളനേതാവ് പി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവിനർ എം.സി. ജീവനന്ദൻ അധ്യക്ഷത വഹിച്ചു.സമരസഹായ സമിതി ഭാരവാഹികളായി കെ. ഹരീന്ദ്രൻ (ചെയർ), സത്യൻ കേളോത്ത്, ജോതിർമനോജ് (വൈസ് ചെയർ), കെ.പി. സുനിൽകുമാർ (ജന. കൺ), വി. ഉണ്ണി മാസ്റ്റർ, പി.വി. ചന്ദ്രദാസ്, ഹാരിസ് പരന്തിരാട്ട് (കൺ), കെ. ഹരിദാസൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.