മാഹി: അഴിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ അഭാവം കാരണം പ്രവർത്തനങ്ങൾ കുറവായ രണ്ട്, 18 വാർഡുകളിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. മഴക്കുഴി നിർമാണം, പൊതുസ്ഥല ഭൂവികസനം, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക് നിർമാണം, വർക്ക് ഷെഡ് നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതിന് കൂടുതൽ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരാൻ സംഗമം തീരുമാനിച്ചു. രണ്ടാം വാർഡിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെംബർ സാജിദ് നെല്ലോളി, സി.ഡി.എസ് മെംബർ കെ.ടി.കെ. അനിത, തൊഴിലുറപ്പ് അക്കൗണ്ടൻറ് വിജിഷ, തൊഴിലുറപ്പ് മേറ്റ് പ്രേമലത എന്നിവർ സംസാരിച്ചു. 18ാം വാർഡിൽ നടന്ന തൊഴിലാളി സംഗമത്തിൽ പഞ്ചായത്തംഗം സീനത്ത് ബഷീർ, അസി. സെക്രട്ടറി പി. ജ്യോതിഷ്, വി.ഇ.ഒ കെ. ഭജീഷ്, അക്രഡിറ്റഡ് എൻജിനീയർ അർഷിന, തൊഴിലുറപ്പ് മേറ്റ് സുശീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.