പുനഃപ്രതിഷ്ഠ കലശ മഹോത്സവം

പയ്യന്നൂർ: കരിവെള്ളൂർ നിടുവപ്പുറം കുറുന്തിൽ കൊട്ടാരം സ്തംഭ പുന:പ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രതിഷ്ഠ ചടങ്ങ് രണ്ടിന് രാവിലെ 8.36 മുതൽ 9.22 വരെയുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന താന്ത്രിക കർമങ്ങൾക്ക് ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാ - സാംസ്കാരിക പരിപാടികളെല്ലാം ഒഴിവാക്കിയാണ് ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികളായ എ. വിനയ കുമാർ, അശോകൻ കുറുന്തിൽ, ടി.കെ. രാജീവൻ, ടി.കെ. പത്മകുമാർ, പ്രശാന്ത് പറ്റാത്തിടം, അത്തായി ഭാസ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.