നഗരസഭയുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചു: കൗൺസിലർമാർ പ്രതിഷേധിച്ചു

നഗരസഭയുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചു: കൗൺസിലർമാർ പ്രതിഷേധിച്ചുനഗരസഭയുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ ശ്രീകണ്ഠപുരം സഗരസഭ കൗൺസിലർമാർ നടത്തിയ പ്രതിഷേധ പ്രകടനം ശ്രീകണ്ഠപുരം: 2021 -22 വർഷത്തെ ശ്രീകണ്ഠപുരം നഗരസഭയുടെ പദ്ധതിവിഹിതം ഒരു കോടി രൂപ വെട്ടിക്കുറച്ചതിനെതിരെ നഗരസഭ കൗൺസിലർമാർ ടൗണിൽ പ്രകടനവും ധർണയും നടത്തി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗദൻ, ജോസഫിന വർഗീസ്, കെ.സി. ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, വി.പി. നസീമ എന്നിവർ സംസാരിച്ചു. കൗൺസിൽ യോഗം പദ്ധതിവിഹിതം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാറിനെ അറിയിക്കാൻ തീരുമാനിച്ചു. ഒരു കോടിയോളം രൂപ വെട്ടിക്കുറച്ചത്തോടെ ഒട്ടനവധി പദ്ധതികളാണ് മാറ്റിവെക്കേണ്ടിവരുന്നതെന്ന് ചെയർപേഴ്സൻ പറഞ്ഞു. വയോജനങ്ങൾക്കും പട്ടികജാതി–വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും കൃഷിക്കാർക്കും നിരവധി പദ്ധതികൾ നഗരസഭ ആവിഷ്കരിച്ചിരുന്നു. അപേക്ഷ സ്വീകരിച്ച് നിരവധി ഗുണഭോക്താക്കൾക്ക് ഇതിനോടകം തുക ഉറപ്പുനൽകുകയും ചെയ്തു. ഈ വർഷം 46 ലക്ഷം രൂപ മെയിന്റനൻസ് ഗ്രാന്റ് ഇനത്തിലും സർക്കാർ വെട്ടിച്ചുരുക്കി. നഗരസഭകളുടെ മാത്രം ഫണ്ട് വെട്ടിക്കുറക്കുകയും ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും കോർപറേഷനുകളുടെയും ഫണ്ട് വർധിപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി രാഷ്ട്രീയ പക്ഷപാതിത്വമാണ് സൂചിപ്പിക്കുന്നതെന്നും ചെയർപേഴ്സൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.