ഇ.എം.എസ് മന്ദിരം ഉദ്ഘാടനം

പെരിങ്ങത്തൂർ: കരിയാട് പുതുശ്ശേരി പള്ളിക്കടുത്ത് നവീകരിച്ച സി.പി.എം കരിയാട് ലോക്കൽ കമ്മിറ്റി ഓഫിസ് ഇ.എം.എസ് മന്ദിരം തുറന്നു. ഉദ്ഘാടനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ നിർവഹിച്ചു. കെ.ഇ. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. മുതിർന്ന സി.പി.എം നേതാവ് എം. സുധാകരൻ പതാക ഉയർത്തി. പുനത്തിൽ ചാത്തു സ്മാരക ഹാൾ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിയാട് അർബൻ പ്രൈമറി ഹെൽത്ത്​ സൻെററിനുവേണ്ടി കെട്ടിടം സൗജന്യമായി നൽകിയ പുനത്തിൽ രമേശനെ ആദരിച്ചു. കെ.കെ. പവിത്രൻ, എം.ടി.കെ. ബാബു, എൻ. അനൂപ്, പി. മനോഹരൻ, വി.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.