സൗജന്യ പി.എസ്.സി പരിശീലനം

കണ്ണൂർ: പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പി.എസ്.സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മൻെറ്​​ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ പ്രാഥമിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ താവക്കരയിലെ കണ്ണൂർ യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫിസിൽ ഡിസംബർ 17നകം നൽകണം. ആദ്യം അപേക്ഷിക്കുന്നവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കും. ഫോൺ 7907358419, 9495723518. ....................................................................................... ജോബ് ഫെയർ രണ്ടിന് കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ്​​ എക്‌സ്‌ചേഞ്ചി‍ൻെറ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ നടത്തുന്നത്. ഉദ്യോഗാർഥികൾ www.jobfest.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 27നകം രജിസ്​റ്റർ ചെയ്ത അഡ്മിറ്റ് കാർഡ് സഹിതം ജോബ് ഫെയറിൽ പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.