ഇരിക്കൂറിൽ കന്നുകാലി ശല്യം രൂക്ഷംഇരിക്കൂർ: നഗരത്തിൽ കയറൂരിവിട്ട കന്നുകാലികളുടെ ശല്യം രൂക്ഷം. അലഞ്ഞു തിരിയുന്ന കന്നുകാലികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഉടമസ്ഥർ പശുക്കളെ ഒരിടത്ത് കെട്ടിവളർത്താൻ തയാറാവുന്നില്ല. സ്വകാര്യ കടവരാന്തകളിലും മറ്റിടങ്ങളിലും തമ്പടിക്കുന്ന പശുക്കൂട്ടം ഇവിടെ ചാണകമിട്ടും മൂത്രമൊഴിച്ചും മലിനമാക്കുകയാണ്. കന്നുകാലികളെ തുറന്നു വിടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി പൊതുജനസമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവർക്ക് വ്യാപാരികൾ നിവേദനം നൽകി. കെ.അബ്ദുൽ ഗഫൂർ ഹാജി, സുജിത്, ഉനൈസ്, നിധീഷ്, രാജേഷ്, സുധീർ, അഫ്സൽ, ജുനൈദ്, കണ്ണൻ എന്നിവർ നിവേദകസംഘത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.