കൊട്ടിയൂർ ഉത്സവം: രോഹിണി ആരാധന ഇന്ന്

കൊട്ടിയൂർ ഉത്സവം: രോഹിണി ആരാധന ഇന്ന് പ്രൂഫ്​ കഴിഞ്ഞതാണ്​. ജില്ല പേജിലോ രണ്ട്​ ലോക്കലിലുമായോ ഉപയോഗിക്കണം. 20ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കുംകേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തി​ൻെറ ഈ വര്‍ഷത്തെ അവസാന ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്​ച നടക്കും. രോഹിണി ആരാധനയിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്​പാഞ്ജലി നടക്കുക. എന്നാല്‍ കോവിഡ്​ പശ്ചാത്തലത്തില്‍ ആലിംഗന പുഷ്​പാഞ്ജലി ഉണ്ടായിരിക്കില്ല. സന്ധ്യക്ക് പഞ്ചഗവ്യ അഭിഷേകം നടത്തും. ഇതിനുള്ള പാലമൃതുമായി വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്നുള്ള എഴുന്നള്ളത്ത് ഈ വര്‍ഷം ഉണ്ടാകില്ല. കൂടാതെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. മഹോത്സവത്തി​‍ൻെറ ഭാഗമായ തിരുവാതിര ചതുശ്ശതം 12 ന് നടക്കും. 13ന് പുണര്‍തം ചതുശ്ശതം, 15ന് ആയില്യം ചതുശ്ശതം,16ന് മകം കലം വരവ്, 19ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവയും നടക്കും. 20ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.