ജയരാജ​‍െൻറ രോഗശാന്തി: ആരോഗ്യ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ജയരാജ​‍ൻെറ രോഗശാന്തി: ആരോഗ്യ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം പയ്യന്നൂർ: എം.വി. ജയരാജനെ ചികിത്സിച്ച ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവർ തിങ്കളാഴ്ച മെഡിക്കൽ സൂപ്രണ്ടുമായി ജയരാജ​ൻെറ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ ചർച്ച നടത്തി. തുടർന്നാണ് ഇരുവരും പരിയാരത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്. അതിനിടെ, കോവിഡ് ന്യൂമോണിയ കാരണം അതിഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന എം.വി. ജയരാജൻ രോഗമുക്തനായി ആരോഗ്യം ഏറക്കുറെ പൂർണമായും വീണ്ടെടുത്തതായി തിങ്കളാഴ്ച വൈകീട്ട് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാർജാക്കാവുന്നതാണെന്നും എന്നാൽ ഒരുമാസത്തെ വിശ്രമവും നിർദേശിക്കപ്പെടുന്ന തുടർചികിത്സയും കർശനമായി പാലിക്കണമെന്നും സന്ദർശകരെ പൂർണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു. പുറമെനിന്ന് എത്തിയ ഡോക്ടർമാർക്കുപുറമെ പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ ബോർഡിലെ മറ്റംഗങ്ങളായ ​െഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ വിഭാഗം മേധാവിയുമായ ഡോ. ഡി.കെ. മനോജ്, കാഷ്വാലിറ്റി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിമൽ, ആർ.എം.ഒ ഡോ. എസ്. സരിൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.സി.രഞ്ജിത് കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.എം. അഷ്റഫ്, ​േകാവിഡ് ചികിത്സ വിഭാഗം നോഡൽ ഓഫിസർ ഡോ.കെ. പ്രമോദ് എന്നിവരടങ്ങുന്നതാണ്​ ജയരാജനെ ചികിത്സിച്ച മെഡിക്കൽ സംഘം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.