കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സൻെററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിൻെറ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സൻെററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇൻറര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610. ഡിപ്ലോമ കോഴ്‌സ്: തീയതി നീട്ടി കണ്ണൂർ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമൻെററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഫോണ്‍:8547126028. അപേക്ഷ ക്ഷണിച്ചു കണ്ണൂർ: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പ്രബേഷന്‍ ആൻഡ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമിൻെറ ഭാഗമായി, കുറ്റകൃത്യങ്ങള്‍ക്കിരയായി മരിച്ചവരുടെ ആശ്രിതരുടെയും ഗുരുതര പരിക്കുപറ്റിയവരുടെയും പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 15നുമുമ്പ് തലശ്ശേരി കോടതി കോമ്പൗണ്ടിന് സമീപമുള്ള ജില്ല പ്രബേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2344433, 8289889926.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.