കുറ്റ്യാടി: ഭരണകൂട ഭീകരതക്കെതിരെ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻെറ കരുതല്‍' പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ ആയിരങ്ങള്‍ അണിനിരന്നു. കുളങ്ങരത്താഴ ജുമാമസ്ജിദ് പരിസരത്തുനിന്നാരംഭിച്ച് സമ്മേളന വേദിയായ ടൗണിലെ തൊട്ടിൽപാലം റോഡിൽ സമാപിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്നുവരുന്ന മുഴുവന്‍ ഫാഷിസ്റ്റ് ശക്തികളെയും തുടച്ചുനീക്കാൻ ഇത്തരം കൂട്ടായ്മകൾ ആവശ്യമാണെന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ടി.പി.സി. തങ്ങള്‍, സ്വാഗതസംഘം ചെയര്‍മാന്‍, ശറഫുദ്ദീന്‍ ജിഫ്രി തങ്ങള്‍, സനാഉള്ളാഹ് തങ്ങള്‍, അലി തങ്ങള്‍ പാലേരി, എസ്.കെ.ജെ.എം ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിം മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ.പി.എം. അശ്റഫ് കുറ്റിക്കടവ്, സെക്രട്ടറി ടി.പി. സുബൈര്‍, റഷീദ് കൊടിയൂറ, അലി വാണിമേല്‍, സലാം ഫറോക്ക്, എസ്.എം.എഫ് ജില്ല ജന.സെക്രട്ടറി സലാം ഫൈസി മുക്കം, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, അലി അക്ബര്‍ മുക്കം, ട്രഷറര്‍ ശൈജല്‍ അഹമദ്, ഫര്‍ഹാന്‍ മില്ലത്ത്, ഇസ്മയില്‍ എടച്ചേരി, പി. അമ്മദ്, ടി.ടി.കെ. ഖാദര്‍ഹാജി, മുഹമ്മദ് കക്കട്ടില്‍, ടി.കെ. മോഹന്‍ദാസ്, അഹമ്മദ് പുന്നക്കല്‍, കെ.ടി. അബ്ദുറഹിമാന്, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കോറോത്ത് അഹ്മദ് ഹാജി, ഡോ. സമീര്‍അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.