വാഹനജാഥ തുടങ്ങി

തലശ്ശേരി: വംശീയതക്കെതിരെയുള്ള രാഷ്​ട്രീയ കാമ്പയിനി‍ൻെറ ഭാഗമായി വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം പ്രസിഡൻറ് നയിക്കുന്ന വാഹന ജാഥക്ക്‌ മാഹി പാലത്ത്‌ തുടക്കമായി. സംസ്ഥാന സമിതി അംഗം സാജിറ സമീർ ഉദ്ഘാടനം ചെയ്തു. വർഗീയ ചീട്ടിറക്കി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചും ഹിറ്റ്ലറുടെ ധാർഷ്​ട്യം കാണിച്ചും കേന്ദ്രം ഭരിക്കുന്ന മോദിയുടെ നയം തന്നെയാണ് പിണറായി സർക്കാറും നടപ്പാക്കുന്നതെന്ന് സാജിറ സമീർ പറഞ്ഞു. ന്യൂമാഹി മണ്ഡലം പ്രസിഡൻറ് എ.പി. അർഷാദ്‌ സ്വാഗതവും ശബാനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.