പരിസര ശുചീകരണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഉൗന്നൽ നൽകും

തലശ്ശേരി: പരിസര ശുചീകരണവും ആരോഗ്യ സംരക്ഷണവുമാണ് പുതുതായി ചുമതലയേറ്റ ഭരണസമിതിയുടെ മുഖ്യ പരിഗണനയെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അശോകൻ. ഒപ്പം കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ പഞ്ചായത്തിനെ പൂർണമായും തരിശുരഹിതമാക്കും. തലശ്ശേരി പ്രസ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എ‍ൻെറ പരിസര ശുചീകരണം എൻെറ ഉത്തരവാദിത്തം എന്ന കാഴ്ചപ്പാടിൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും പൊതു ഇടവഴികളും വൃത്തിയായും മാലിന്യമുക്തമായും നില നിർത്തുന്നതിന് പൂച്ചെടികളും ഔഷധച്ചെടികളും നട്ട് സൗന്ദര്യവത്​കരിക്കുന്നതിന് ജനകീയ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. പൊതുറോഡുകളിലും ഇടവഴികളിലും സമീപത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും ഒരു എൽ.ഇ.ഡി ബൾബ് സ്ഥാപിച്ച് പന്ന്യന്നൂരിനെ സമ്പൂർണ വെളിച്ച ഗ്രാമമായി മാറ്റും. ഗ്രാമത്തിലെ പ്രധാന തെരുവുകൾ ആകർഷകമാക്കാൻ ബജാർ സംരക്ഷണ സമിതികൾ രൂപവത്​കരിക്കാൻ തുടക്കം കുറിച്ചിട്ടുണ്ട്. കൈവരികളോടുകൂടിയ നടപ്പാത, കൈവരികളിൽ ചെടിച്ചട്ടികൾ, ഉറവിട മാലിന്യ സംസ്കരണം, എന്നിവയും ഇതോടൊപ്പം നടപ്പിലാക്കും. പഞ്ചായത്തിൽ താമസിക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെട്ട പ്രവാസികളെ വികസനത്തിൽ പങ്കാളികളാക്കും. ഇതിനായി ഇവരുടെ അഭിപ്രായങ്ങൾ ഓൺലൈനിൽ ബന്ധപ്പെട്ട് ശേഖരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. വർഷ ഹരിദാസ് സ്വാഗതവും പാലയാട് രവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.