നോ പാർക്കിങ്​ ബോർഡ്​ നോക്കുക​ുത്തി

കണ്ണൂർ നഗരത്തിൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ല. അനധികൃത പാർക്കിങ്​ വ്യാപകം കണ്ണൂർ: വാഹനവുമായി വിവിധ ആവശ്യങ്ങൾക്ക്​ കണ്ണൂർ നഗരത്തിലെത്തുന്നവർ​ ഇനി ശ്രദ്ധിക്കുക. വാഹനം പാർക്ക്​ ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ നിങ്ങൾ കുടുങ്ങും. സാധനം വാങ്ങാനും ഓഫിസുകളിലേക്കുമെത്തുന്ന വാഹനങ്ങൾ റോഡിൽതന്നെ നിർത്തിയിടുന്നതാണ്​ പതിവ്​. ഇതു പലപ്പോഴും ഗതാഗതക്കുരുക്കിന്​ കാരണമാകുന്നു. തിരക്കേറിയ റോഡിന്​ ഇരുവശത്തും നോ പാർക്കിങ്​ ബോർഡുകളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കിയാണ്​ വാഹനങ്ങളുടെ കിടപ്പ്​. പൊലീസി​ൻെറ മൂക്കിൽതുമ്പിൽ പോലും ഈ അനധികൃത പാർക്കിങ്​ തുടരുകയാണ്​. എ.ആർ ക്യാമ്പിന്​ സമീപവും ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി ഓഫിസിനടുത്തും അടക്കം നിരവധി വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുകയാണ്​. ഡിവൈ.എസ്​.പി ഓഫിസിന്​ തൊട്ടടുത്ത്​ താവക്കര ജി.യു.പി സ്​കൂളിന്​ മുന്നിലും പാർക്കിങ്​ അനധികൃതമായി തുടരുകയാണ്​​. നഗരത്തിൽ തിരക്കേറിയ ഭാഗങ്ങളായ കാൽടെക്​സ്​, സിവിൽ സ്​റ്റേഷൻ, മാർക്കറ്റ്​, റെയിൽവേ സ്​റ്റേഷൻ, താവക്കര, താണ, തളാപ്പ്, അശോക ആശുപത്രി റോഡ്​, യോഗശാല റോഡ്​​ എന്നിവിടങ്ങളിലെല്ലാം അനധികൃത പാർക്കിങ്​ കാണാം. എല്ലായിടത്തും നോ പാർക്കിങ്​ ബോർഡുകൾ ട്രാഫിക്​ പൊലീസ്​ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല. റെയിൽവേ സ്​റ്റേഷനിൽ പേ പാർക്കിങ്​ ഉണ്ടെങ്കിലും സ്​റ്റേഷന്​ മുന്നിലെ റോഡിൽ നോ പാർക്കിങ്​ ബോർഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത്​ പതിവാണ്​. കോർപറേഷൻ സ്​റ്റേഡിയത്തിന്​ ചുറ്റും താവക്കര ബസ്​ സ്​റ്റാൻഡ്​-ബാങ്ക്​ റോഡരികിലും എസ്​.എൻ പാർക്കിന്​ സമീപവുമാണ്​ നഗരത്തിൽ അംഗീകൃത പാർക്കിങ്​ സ്ഥലങ്ങളുള്ളത്​. പഴയ ബസ്​റ്റാൻഡ്​ സ്​റ്റേഡിയം കോർണറിൽ വാഹനം നിർത്തിയിടാൻ സ്ഥലമു​​ണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ നേരത്തേ സ്ഥാനം പിടിച്ചിട്ടുണ്ടാകും. നഗരത്തിൽ ജോലിക്കെത്തുന്നവരും ഇവിടെ വാഹനം പാർക്ക്​ ചെയ്​താണ്​ പോകുന്നത്​. കാൽടെക്​സ്​ മുതൽ സിവിൽ സ്​റ്റേഷൻ​ പരിസരം വരെ സ്ഥിരം പാർക്കിങ്​ കേന്ദ്രങ്ങളാണ്​. വാഹനം നിർത്തിയിടാൻ പാടില്ലെന്ന ​മുന്നറിയിപ്പ്​ ബോർഡുകളും ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരും ഉണ്ടെങ്കിലും അനധികൃത പാർക്കിങ്ങിന്​ കുറവില്ല. ഈ ഭാഗത്ത്​ കടകളിൽ സാധനം വാങ്ങാനെത്തുന്നവരും റോഡിൽ വാഹനം നിർത്തിയാണ്​ പോകുക. പലപ്പോഴും ഇത്​ ഗതാഗതക്കുരുക്കിന്​ കാരണമാകുന്നുണ്ട്​. കടകളിലെത്തുന്ന വാഹനങ്ങൾ കാൽനടക്കാരുടെ വഴി മുടക്കി നടപ്പാതയിലാണ്​ നിർത്തുന്നത്​. കൈവരികൾ ഇല്ലാത്ത നടപ്പാതകളെല്ലാം ഇരുചക്ര വാഹനങ്ങൾ കൈയേറുന്നതിനാൽ കാൽനട ദുസ്സഹമാണ്​. ഓ​ട്ടോറിക്ഷകൾ അനധികൃതമായി നിർത്തിയിട്ട പരാതികളും ഏറെയാണ്​. ഇതിന്​ പുറമെ ബസുകൾ സ്​റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതും ഗതാഗതക്കുരുക്ക്​ രൂക്ഷമാക്കുന്നു​. നഗരത്തിൽ പാർക്കിങ്ങിന് ഉപയോഗപ്പെടുത്താവുന്ന സ്ഥലങ്ങൾ വെറുതെ കിടക്കു​േമ്പാഴും അധികൃതർക്ക്​ അനക്കമൊന്നു​മില്ലെന്നാണ്​ ഡ്രൈവർമാർ പറയുന്നത്​. ചെലവുകുറഞ്ഞ തരത്തിൽ പേ പാർക്കിങ്​ സംവിധാനം കോർപറേഷൻ ഒരുക്കിയാൽ ഒരുപരിധിവരെ ​ഗതാഗതക്കുരുക്ക്​ പരിഹരിക്കാനാവുമെന്നാണ്​ വിദഗ്​ധ അഭിപ്രായം. photo: sandeep sp02,03,04

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.