ഉദയഗിരി ഇനി കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്

ആലക്കോട്: ജില്ലയിലെ പ്രഥമ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി ഉദയഗിരിയെ മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഹരിതകേരള മിഷ‍ൻെറ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തളിപ്പറമ്പ്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. കൃഷ്ണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ പദ്ധതി വിശദീകരിച്ചു. വായു മലിനീകരണം, പ്ലാസ്​റ്റിക് ഉപയോഗം, ഗാര്‍ഹിക വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ കുറച്ച്​ കാര്‍ബണ്‍ മലിനീകരണം ഒഴിവാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.