മർദനത്തിൽ കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

കൂത്തുപറമ്പ്: വീടിനു മുന്നിൽ അനധികൃതമായി കാർ പാർക്കിങ് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും മർദിച്ചതായി പരാതി. കോട്ടയം അങ്ങാടിയിലെ മമ്പള്ളി ഹൗസിൽ ഉമ്മർ (52), മകൻ സഫ്നാസ് (23), മകൾ മൻസീറ (28), മകളുടെ ഭർത്താവ് സുഹൈൽ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഹൃദ്രോഗി കൂടിയായ ഉമ്മർ തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സഫ്​നാസ്, മൻസീറ എന്നിവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും സുഹൈൽ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. രണ്ടംഗ സംഘമാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് കതിരൂർ പൊലീസ്​ സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.