കൂത്തുപറമ്പ്: വീടിനു മുന്നിൽ അനധികൃതമായി കാർ പാർക്കിങ് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും മർദിച്ചതായി പരാതി. കോട്ടയം അങ്ങാടിയിലെ മമ്പള്ളി ഹൗസിൽ ഉമ്മർ (52), മകൻ സഫ്നാസ് (23), മകൾ മൻസീറ (28), മകളുടെ ഭർത്താവ് സുഹൈൽ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഹൃദ്രോഗി കൂടിയായ ഉമ്മർ തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സഫ്നാസ്, മൻസീറ എന്നിവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും സുഹൈൽ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. രണ്ടംഗ സംഘമാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 12:01 AM GMT Updated On
date_range 2021-01-07T05:31:44+05:30മർദനത്തിൽ കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
text_fieldsNext Story