പൊലീസ് നോക്കുകുത്തി; ഒടുവള്ളിത്തട്ടിൽ അക്രമം തുടരുന്നു

കണ്ണൂർ: ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിവാസികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നതിനിടയിലും പൊലീസിനെ നോക്കുകുത്തിയാക്കി, സമരത്തിൽ പങ്കെടുത്ത കൃഷ്ണൻ കുട്ടിയുടെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച് അക്രമം. ആക്രമണത്തിന്​ പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന്​ ഇവർ ആരോപിച്ചു. ഇതിനുമുമ്പും ഇതേ ഓട്ടോറിക്ഷ തകർക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിച്ചത് ചൂണ്ടിക്കാട്ടി കൃഷ്ണൻകുട്ടി തളിപ്പറമ്പ് പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണികൾ കൊണ്ട്​ ഭയപ്പെടുത്താനാകില്ലെന്നും ഒടുവള്ളിത്തട്ടിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകിട്ടുന്നത് വരെയും സമരം തുടരുമെന്നും ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു. സമരപ്പന്തലിൽ അരിപ്പ ഭൂസമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ, വിമൻ ജസ്​റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് എന്നിവർ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.