കെ.പി.എസ്‌.ടി.എ യാത്രയയപ്പും അനുമോദനവും

കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019-20 വർഷം സർവിസിൽനിന്ന്​ വിരമിച്ച നേതാക്കൾക്കുള്ള യാത്രയയപ്പും കെ.പി.എസ്.ടി.എ ജനപ്രതിനിധികൾക്കുള്ള അനുമോദനവും നടത്തി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ജനപ്രതിനിധികളെ അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ്, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ സി.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ, കെ.സി. രാജൻ, കെ. സുനിൽകുമാർ, യു.എൻ. സത്യചന്ദ്രൻ, ടി.ഒ. വേണുഗോപാൽ, കെ. ദിവാകരൻ, കെ.വി. കുഞ്ഞിരാമൻ, കെ.പി. ശശീന്ദ്രൻ, എം. രത്നകുമാർ, സി.എം. പ്രസീത, എ.എം. രാജേഷ്, സി. മനോഹരൻ, ആർ.കെ. സദാനന്ദൻ, കെ. രാജൻ, പി.എം. ജയശ്രീ, പി.എം. ദിനേശൻ, വി.വി. പ്രകാശൻ, എം. ദിനേശൻ, എം.കെ. അരുണ, എ.കെ. ഹസ്സൻ, പി.പി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.