നവീകരിച്ച ഓഫിസ് ഉദ്‌ഘാടനം

ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫിസി​‍ൻെറ ഉദ്‌ഘാടനം ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരിയുടെ സാന്നിധ്യത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. സമിതി ഇരിട്ടി യൂനിറ്റ് പ്രസിഡൻറ്​ റെജി തോമസ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ വ്യാപാരികളിൽനിന്ന്​ വിജയിച്ച കെ. നന്ദനൻ, പി.പി. കുഞ്ഞൂഞ്ഞ്, വി.പി. റഷീദ് എന്നിവർക്ക് ‌സ്വീകരണം നൽകി. സമിതി ഇരിട്ടി യൂനിറ്റ് രക്ഷാധികാരിമാരായ അബ്​ദുൽ ന\Iാസ\Iർ, എം.ജെ. ജോണി, മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ അയൂബ് പൊയിലൻ, ഇരിട്ടി മെട്രോ യൂനിറ്റ് പ്രസിഡൻറ്​ അലി ഹാജി, പയഞ്ചേരി യൂനിറ്റ് പ്രസിഡൻറ്​ സലാം ഹാജി എന്നിവർ സംസാരിച്ചു. ഇരിട്ടി കെ.വി.വി.ഇ.എസ് സെക്രട്ടറി അബ്​ദുൽ റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ.കെ. സജിൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.