തളിപ്പറമ്പിൽ ബോംബ് സ്ക്വാഡി​െൻറ നേതൃത്വത്തിൽ പരിശോധന

തളിപ്പറമ്പിൽ ബോംബ് സ്ക്വാഡി​ൻെറ നേതൃത്വത്തിൽ പരിശോധന തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്​ക്വാഡി​ൻെറ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ബോംബ് ആക്രമണങ്ങളും പുതുവർഷ ആഘോഷത്തി​ൻെറയും ഭാഗമായാണ് പൊലീസി​ൻെറയും ബോംബ് സ്​ക്വാഡി​ൻെറയും നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നത്. തളിപ്പറമ്പ് പൊലീസി​ൻെറയും ബോംബ് സ്​ക്വാഡി​ൻെറയും നേതൃത്വത്തിൽ വെള്ളിക്കീൽ, മോറാഴ, പറപ്പൂൽ എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് ആക്രമണങ്ങളും മറ്റും നടന്നിരുന്നു. അക്രമം നടന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ കടമ്പേരി, കൂളിച്ചാൽ മേഖലകളിൽ ബോംബ് സ്​ക്വാഡ് അടക്കമുള്ള സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. ന്യൂ ഇയർ ആഘോഷം നടക്കുന്നതിനാൽ ഈ മേഖലകളിൽ അക്രമസാധ്യത കണക്കിലെടുത്താണ് ബോംബ് സ്​ക്വാഡ് എസ്.ഐ ശശിധര​ൻെറയും തളിപ്പറമ്പ് എസ്.ഐ രമേശ​ൻെറയും നേതൃത്വത്തിൽ പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.