തളിപ്പറമ്പിൽ ബോംബ് സ്ക്വാഡിൻെറ നേതൃത്വത്തിൽ പരിശോധന തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡിൻെറ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ബോംബ് ആക്രമണങ്ങളും പുതുവർഷ ആഘോഷത്തിൻെറയും ഭാഗമായാണ് പൊലീസിൻെറയും ബോംബ് സ്ക്വാഡിൻെറയും നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നത്. തളിപ്പറമ്പ് പൊലീസിൻെറയും ബോംബ് സ്ക്വാഡിൻെറയും നേതൃത്വത്തിൽ വെള്ളിക്കീൽ, മോറാഴ, പറപ്പൂൽ എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് ആക്രമണങ്ങളും മറ്റും നടന്നിരുന്നു. അക്രമം നടന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ കടമ്പേരി, കൂളിച്ചാൽ മേഖലകളിൽ ബോംബ് സ്ക്വാഡ് അടക്കമുള്ള സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. ന്യൂ ഇയർ ആഘോഷം നടക്കുന്നതിനാൽ ഈ മേഖലകളിൽ അക്രമസാധ്യത കണക്കിലെടുത്താണ് ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരൻെറയും തളിപ്പറമ്പ് എസ്.ഐ രമേശൻെറയും നേതൃത്വത്തിൽ പരിശോധന നടത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 11:59 PM GMT Updated On
date_range 2021-01-01T05:29:31+05:30തളിപ്പറമ്പിൽ ബോംബ് സ്ക്വാഡിെൻറ നേതൃത്വത്തിൽ പരിശോധന
text_fieldsNext Story