മേയർ തെരഞ്ഞെടുപ്പ്​: കോൺഗ്രസിൽ നടന്നത്​ നാടകീയ രംഗങ്ങൾ

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മേയറായി അഡ്വ. ടി.ഒ. മോഹനനെ തീരുമാനിച്ചത്​ ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ. അഡ്വ. മാർട്ടിൻ ജോർജി​ൻെറ പിൻമാറ്റമാണ്​ ടി.ഒ. മോഹന​ൻെറ വിജയത്തിൽ കലാശിച്ചത്​. മാർട്ടിൻ ജോർജ്​ മത്സരത്തിൽ ഉറച്ചു നിന്നാൽ പി.കെ. രാഗേഷ്​ മേയറാകാനാനുള്ള സാധ്യതയായിരുന്നു നിലനിന്നിരുന്നത്​. ഇതു തിരിച്ചറിഞ്ഞതാണ്​ അദ്ദേഹം മത്സര രംഗത്തുനിന്ന്​ സ്വയം പിന്മാറിയത​ിനു പിന്നിലെന്നാണ്​ അറിയുന്നത്​. ഏതാനും ദിവസങ്ങളിലായി നടത്തിയ ചർച്ചകൾക്കൊന്നും സമവായം കണ്ടെത്താനായില്ല​. തുടർന്നാണ്​ കെ.പി.സി.സി നിർദേശ പ്രകാരം വോ​െട്ടടുപ്പ്​ നടത്തേണ്ടിവന്നത്​. മാർട്ടിൻ ജോർജിനെ മേയർ സ്​ഥാനത്തേക്ക്​ ലക്ഷ്യം വെച്ചായിരുന്നു മത്സരിപ്പിച്ചിരുന്നത്​. എന്നാൽ, ഭരണം കിട്ടിയതോടെയാണ്​​ മേയർ സ്​ഥാനത്തിനായുള്ള ചരടുവലി രൂക്ഷമായത്​. മേയറാകാനുള്ള പി.കെ. രാഗേഷി​ൻെറ ശ്രമമാണ്​ മാർട്ടിൻ ജോർജി​ൻെറ പിൻമാറ്റത്തോടെ ഇല്ലാതായത്​. രഹസ്യ ബാലറ്റിലൂടെയാണ്​ വോ​െട്ടടുപ്പ്​ നടത്തിയത്​. എന്നാൽ, അഡ്വ. ടി.ഒ. മോഹനനെ മേയർ സ്​ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​ വോ​െട്ടടുപ്പിലൂടെയാണെന്നത്​ നിഷേധിച്ച കെ. സുധാകരൻ എം.പി കൗൺസിലർമാരുടെ അഭിപ്രായം ആരായുക മാത്രമാണ്​ ഉണ്ടായതെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.