കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മേയറായി അഡ്വ. ടി.ഒ. മോഹനനെ തീരുമാനിച്ചത് ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ. അഡ്വ. മാർട്ടിൻ ജോർജിൻെറ പിൻമാറ്റമാണ് ടി.ഒ. മോഹനൻെറ വിജയത്തിൽ കലാശിച്ചത്. മാർട്ടിൻ ജോർജ് മത്സരത്തിൽ ഉറച്ചു നിന്നാൽ പി.കെ. രാഗേഷ് മേയറാകാനാനുള്ള സാധ്യതയായിരുന്നു നിലനിന്നിരുന്നത്. ഇതു തിരിച്ചറിഞ്ഞതാണ് അദ്ദേഹം മത്സര രംഗത്തുനിന്ന് സ്വയം പിന്മാറിയതിനു പിന്നിലെന്നാണ് അറിയുന്നത്. ഏതാനും ദിവസങ്ങളിലായി നടത്തിയ ചർച്ചകൾക്കൊന്നും സമവായം കണ്ടെത്താനായില്ല. തുടർന്നാണ് കെ.പി.സി.സി നിർദേശ പ്രകാരം വോെട്ടടുപ്പ് നടത്തേണ്ടിവന്നത്. മാർട്ടിൻ ജോർജിനെ മേയർ സ്ഥാനത്തേക്ക് ലക്ഷ്യം വെച്ചായിരുന്നു മത്സരിപ്പിച്ചിരുന്നത്. എന്നാൽ, ഭരണം കിട്ടിയതോടെയാണ് മേയർ സ്ഥാനത്തിനായുള്ള ചരടുവലി രൂക്ഷമായത്. മേയറാകാനുള്ള പി.കെ. രാഗേഷിൻെറ ശ്രമമാണ് മാർട്ടിൻ ജോർജിൻെറ പിൻമാറ്റത്തോടെ ഇല്ലാതായത്. രഹസ്യ ബാലറ്റിലൂടെയാണ് വോെട്ടടുപ്പ് നടത്തിയത്. എന്നാൽ, അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് വോെട്ടടുപ്പിലൂടെയാണെന്നത് നിഷേധിച്ച കെ. സുധാകരൻ എം.പി കൗൺസിലർമാരുടെ അഭിപ്രായം ആരായുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 12:03 AM GMT Updated On
date_range 2020-12-28T05:33:30+05:30മേയർ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ നടന്നത് നാടകീയ രംഗങ്ങൾ
text_fieldsNext Story