കരുണാകരൻ അനുസ്മരണം

പെരിങ്ങത്തൂർ: കോൺഗ്രസ് പെരിങ്ങളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകര​ൻെറ അനുസ്മരണ യോഗം നടത്തി. പെരിങ്ങളം മണ്ഡലം പ്രസിഡൻറ്​ ഖാലിദ് പിലാവുള്ളതിൽ പതാക ഉയർത്തി.തുടർന്ന് പുഷ്പാർച്ചനയുണ്ടായി. പെരിങ്ങത്തൂർ ടൗൺ പ്രസിഡൻറ്​ അനൂപ് കരിയാട്, ഗാന്ധി മോഹൻ, കെ.പി. അബ്​ദുല്ല, വി.എം. രാജൻ, കെ.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. പുല്ലൂക്കര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. രാജീവൻ പോറ്റേരി അധ്യക്ഷത വഹിച്ചു. സജീവൻ പുല്ലൂക്കര, ഷൈനി മോഹൻദാസ്, മധു കൂടത്തിൽ, ബാബു കൂടത്തിൽ, എം.ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.